തിരുവല്ല :തന്റെ നീണ്ട ശില്പ നിർമ്മാണ ജീവിതത്തിൽ ഏറ്റവുമധികം ജീവിതത്തെ സ്വാധിനിച്ച ശില്പമാണ്  ഹോസ്പിറ്റലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പമെന്നും മറ്റ് ക്രിസ്തു ശില്പങ്ങളിൽ വച്ച് വ്യത്യസ്തകൾ നിറഞ്ഞതാണെന്നും ശില്പി ബാലു . 368cm ഉയരവും 2400 കിലോ  ഭാരവുമുള്ള വെങ്കല ശില്പം 2 വർഷം മുമ്പാണ് തിരുവൻവണ്ടൂർ സ്വദേശി ബാലകൃഷ്ണൻ ആചാരി (ശില്പി ബാലു ) നിർമ്മിച്ചത്.ഇത് നിർമ്മിക്കുന്നതിന് എടുത്ത കഠിനാദ്ധ്വാനം അതീവ സാഹസികത നിറഞ്ഞത് ആയിരുന്നു.ഏകദേശം  ഒന്നര വർഷം കൊണ്ട് ആണ് നിർമ്മാണം പൂർത്തിയായത്. 3 ഘട്ടമായിട്ടാണ് ഇത് പൂർത്തികരിച്ചത്.ആദ്യം സിമൻറ് കൊണ്ട് ഇതേ വലിപ്പ്ത്തിൽ  നിർച്ചിച്ചതിന് ശേഷം അച്ച് നിർമ്മിച്ച് മെഴുക് ഷീറ്റിൽ തനതായ രൂപം ഉണ്ടാക്കിയിട്ടാണ്  2 ഇഞ്ച് ഘനത്തിൽ ഉള്ള വെങ്കലം ഷീറ്റിൽ ഇത് വാർത്ത് ഉണ്ടാക്കിയത്.
കഴിഞ്ഞ ആഴ്ച  ഹോസ്പിറ്റലിൽ എത്തിയ ശില്പി പി.ആർ.ഒ : റവ.ഫാദർ സിജോ  പന്തപ്പള്ളിൽ , സിബി സാം തോട്ടത്തിൽ ,ഡോ.ജോൺസൺ വി. ഇടിക്കുള  എന്നിവരുമായി നിർമ്മാണ അനുഭവങ്ങൾ പങ്കുവെച്ചു.ഒരു പക്ഷെ വെങ്കലത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ക്രിസ്തുശില്പം ആകാൻ സാധ്യതയുള്ളതായും ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോൺക്രീറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.നിർമ്മാണ സമയങ്ങളിൽ സഭയുടെ പരമാദ്ധ്യക്ഷനും സ്ഥാപകനുമായ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ കരുതലും സ്നേഹവും നന്ദിയോടെ സ്മരിച്ചു. ആയിരക്കണക്കിന് ശില്പങ്ങൾ നിർമ്മിച്ചിട്ടുള്ള  ബാലു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പഴമ നിലനിർത്തി കൊത്തുപണികൾ നടത്തി  മനോഹരമാക്കിയതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.