തിരുവല്ല: ദുരിതങ്ങളും ദുരന്തങ്ങളും വർദ്ധിച്ചു വരുമ്പോൾ ആർദ്രതയും ജീവകാരുണ്യ മനസ്സും സമൂഹ നന്മയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റണമെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത.

ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തന വിഭാഗമായ ‘ഡോറാ’ സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ സ്ഥാപകനും പരമാദ്ധ്യഷ്യനും കൂടിയായ മെത്രാപ്പോലീത്ത.

ഡോറാ’ സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം

സ്വാർത്ഥത വെടിഞ്ഞ് ജാതി-മത – ചിന്തകൾക്കപ്പുറം മാനവീകതയുടെ അടിസ്ഥാനത്തിലുളള സമീപനവും ചിന്താഗതിയും വളർത്തിയെടുത്ത് പ്രവർത്തിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

14 ജില്ലകളിൽ നിന്നും ഇരുന്നൂറിലധികം ഫീൽഡ് മാനേജർമാർ പങ്കെടുത്തു.

സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഭദ്രാസന സെക്രട്ടറി ഫാദർ റെജി.കെ തമ്പാൻ, അഡ്മിനിസ്ട്രേറ്റർ ഫാദർ: ജെ.യേശുദാസ് , ബിലീവേഴ്സ് ഈസ്റ്റേൺ സഭ ഡോറാ ട്രസ്റ്റ് ഡയറക്ടർ ഫാദർ ഷിജു മാത്യൂ ,യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള,പി.ആർ.ഒ: സിബി സാം തോട്ടത്തിൽ, പി.ഡി.മാത്യൂ, സക്കറിയ പി.എസ് ,റോബി ജയിംസ് എന്നിവർ പ്രസംഗിച്ചു.

‘ഡോറാ’ പ്രവർത്തകരും അംഗങ്ങളും ഹോപ് ഫോർ ചിൽഡ്രൻ പദ്ധതിക്കുവേണ്ടി സമാഹരിച്ച തുക മെത്രാപ്പൊലീത്തയ്ക്ക് കൈമാറി.