പാലാ :ജോസ് കെ മണിക്ക് കനത്ത ആഘാതമാണ് പാലാ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് .അമിത ആത്മവിശ്വാസവുമായി ഇറങ്ങിയ ജോസ് കെ മാണി ജോസഫ് വിഭാഗവുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല .ജോസഫിനെ അംഗീകരിക്കാതെ രണ്ടില ചിഹ്നം തന്നെ നഷ്ടപ്പെടുത്തി . കോൺഗ്രസിന് വേണ്ട പരിഗണന നൽകാതെ താഴെ തട്ടിലെ പ്രവർത്തകരെ ദീർഘകാലമായി അകറ്റിയതും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായി .വൈകാരികമായി കെ എം മാണിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാം എന്ന് കരുതി .
വരും ദിവസങ്ങളിൽ കേരളാ കോൺഗ്രസ് എമ്മിലെ ജോസഫ് ,ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തല്ലു രൂക്ഷമാകും .പാലായിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതൃത്വ റോളെടുത്ത കോൺഗ്രസിനും ഈ തോൽവി ക്ഷീണമായി. തിരുവഞ്ചൂരിനെ പടനായകനായി രംഗത്തിറക്കി .രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും ഈ തോൽവിയുടെ കാര്യ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും .അനിവാര്യമായ തിരിച്ചടിയാണ് ജോസ് കെ മാണിക്ക് കിട്ടിയതെങ്കിൽ ഒരു വിജയം മുൻകൂട്ടി പ്രതീക്ഷിച്ചു അതിൽ പങ്കുപറ്റാൻ പോയി പണികിട്ടിയവരാണ് ഉമ്മൻ ചാണ്ടിയും രമേശും .കേരളാ കോൺഗ്രസിൽ പടലപ്പിണക്കങ്ങൾ ഉണ്ടായപ്പോൾ കോൺഗ്രസ് പിൻ സീറ്റിൽ നിന്നും മുൻപിലെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇപ്പൊ കുരുക്കായി മാറി .