പെരിയ : ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൃപേഷ് ,ശരത് ലാൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലക്കേസ് .
കുറ്റകൃത്യം നടന്ന ശേഷം പ്രതികൾ സി പി എം പാർട്ടി ഓഫീസിലേക്കാണ് പോയത്.മരണപ്പെട്ടവർ എതിർചേരിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എന്നതൊക്കെ കോടതി നിരീക്ഷിച്ചു .ഹൈക്കോടതിയാണ് കുറ്റപത്രം റദ്ദാക്കിക്കൊണ്ടു കേസ് സി ബി ഐക്ക് വിട്ടത് . ക്രൈംബ്രാഞ്ച് അന്വേഷണം മതി എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഇതുവരെ ഉണ്ടായിരുന്നത് .രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയത്. പോലീസ് അന്വേഷണത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായത് കോടതി ഗൗരവമായി കണ്ടു .രാഷ്രീയ കൊലപാതകം എന്നത് മാറി വ്യക്തിപരമായ വൈരാഗ്യം എന്ന നിലയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത് . ഭരണപക്ഷവുമായി ബന്ധമുള്ളവരാണ് പ്രതികൾ അതിനാൽ സംസ്ഥാന സർക്കാരിന് കീഴിൽ നിഷ്പക്ഷമായ ഒരന്വേഷണം നടക്കില്ല എന്നും കോടതി പരാമർശിച്ചു .സാക്ഷികൾ നൽകിയ മൊഴിയെക്കാൾ അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തത് പ്രതികളുടെ മൊഴിയാണെന്നും കോടതി നിരീക്ഷിച്ചു .
സി ബി ഐ അന്വേഷണത്തിൽ ഈ കൊലപാതകക്കേസിൽ ഗൂഡാലോചന നടത്തിയവർ ,കൊലപാതകികളെ സഹായിച്ചവർ എന്നിവരുടെ പങ്കുകൾ പുറത്തുവരും എന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു .ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന അപേക്ഷയും അവർ മാധ്യമങ്ങളോട് പങ്കുവച്ചു .