ന്യൂ ഡെൽഹി :വിട്ടയക്കുകയാണെങ്കിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കും. ഐ‌എൻ‌എക്സ് മാധ്യമ കേസിൽ വീണ്ടും ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ചോദ്യം ചെയ്തതിന് ശേഷം സെപ്റ്റംബർ 5 മുതൽ ചിദംബരം ദില്ലിയിലെ തിഹാർ ജയിലിലാണ്. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്, കേസിൽ ഒരു സഹപ്രതിയോട് തനിക്കെതിരെ സംസാരിക്കരുതെന്ന് മുൻ മന്ത്രി ആവശ്യപ്പെട്ടതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. ചിദംബരം തെളിവുകൾ നശിപ്പിക്കാൻ  സാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി.എങ്കിലും അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനലും ചിദംബരം വളരെ സ്വാധീനമുള്ള വ്യക്തിയായതിനാലും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു