മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ  പേരിൽ  മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാനുള്ള തീരുമാനം ഊർജ്ജിതപ്പെടുത്തി സർക്കാർ.മരടിൽ ഒഴിഞ്ഞുപോകാനായി  സമയം നീട്ടി നൽകില്ല എന്നതാണ് സർക്കാർ തീരുമാനം .ഇതുവരെയായി നൂറിനോടടുപ്പിച്ചു ഫ്ലാറ്റ് നിവാസികൾ മാത്രമേ ഒഴിഞ്ഞു പോയിട്ടുള്ളൂ .അതിൽ തന്നെ കൂടുതലും വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഒഴിഞ്ഞുപോയത്.ഇന്ന് വൈകുന്നേരത്തോടെ കെട്ടിടങ്ങളിലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കും .പകരം താമസസൗകര്യം ഒരുക്കും എന്ന് വാഗ്ദാനം നൽകിയതു പാലിക്കപ്പെട്ടില്ല .ആ നിലയ്ക്ക് സർക്കാരിന്റെ തുടർ നീക്കങ്ങളെക്കുറിച്ചു  കടുത്ത ആശങ്കയിലാണ് ഫ്ലാറ്റ് നിവാസികൾ .കൂടുതൽ സമയം ഒഴിഞ്ഞു പോകാനായി നൽകാനാവില്ല എന്ന് സബ് കളക്ടർ മേലുദ്യോഗസ്‌ഥരുമായി  നടത്തിയ ചർച്ചയിലാണ് തീരുമാനിച്ചത് .മുൻപ് തീരുമാനിച്ചതുപോലെ ഇന്ന് വൈകുന്നേരത്തോടു കൂടി മുഴുവൻ ആളുകളെയും ഒഴിപ്പിക്കാനാണ് സർക്കാർ നീക്കം .