വയനാട് : ബന്ദിപ്പൂർ കടുവ സങ്കേതം വഴി റോഡിൽ  രാത്രിയാത്ര നിരോധിച്ച കേന്ദ്ര നടപടിക്കെതിരെയുള്ള സമരം കടുത്ത ജനപങ്കാളിത്തംകൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു .ഡൽഹിയിൽ വച്ച് രാഹുൽ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഈ വിഷയത്തിൽ ഇടപെടാനാവശ്യപ്പെട്ടിരിന്നു .നിരാഹാരം അനുഷ്ടിച്ചിരുന്ന അഞ്ചു യുവനേതാക്കളുടെ ആരോഗ്യ നില വഷളായിരിക്കുകയാണ്.സമരത്തിൽ ജനപങ്കാളിത്തം ഉയർന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കൾ  സമരവേദിയിൽ  സമരത്തിന് പിന്തുണ നൽകാൻ എത്തിത്തുടങ്ങി . ഇന്ന് വൈകിട്ടോടെ കോൺഗ്രസ് നേതാവ് വി എം സുധീരൻ സമരമുഖത്തെത്തും .ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും.നാളെ രാഹുൽ ഗാന്ധി കൂടെ  എത്തുന്നതോടെ സമരം വേറെ തലത്തിലേക്കെത്തും .