നാഗ്പൂർ:നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വത്തിന്റെ മൂല്യം 2014 ലെ 1.81 കോടി രൂപയിൽ നിന്ന് 3.78 കോടി രൂപയായി വർദ്ധിച്ചു. തന്റെ സ്വത്ത് മൂല്യനിർണ്ണയം ഇന്ന് 3.78 കോടി രൂപയാണെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചു. ഭൂമിയുടെ വിപണി മൂല്യത്തിലുണ്ടായ വർധനയാണ് ഈ കണക്കിൽ ആസ്തിയുടെ മൂല്യവർദ്ധനവിന് കാരണമായത് എന്നാണ് വർദ്ധനവിനെക്കുറിച്ച് ഫട്നാവിസ് പറയുന്നത്.ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സ്വത്ത് മൂല്യനിർണ്ണയം 99.3 ലക്ഷം രൂപയായിട്ടാണ് കാണിച്ചിരിക്കുന്നത്. 2014 ൽ ഇത് 42.60 ലക്ഷം രൂപയായിരുന്നു.