എറണാകുളം: പ്രഥമ സി.ബി.എൽ മൽസരത്തിലെ അഞ്ചാം മൽത്സരംമറൈൻ ഡ്രൈവിൽ ഇന്ന് നടക്കുമ്പോൾ പ്രതിഷേധ കൂട്ടായ്യ്മയായി കളിവള്ള ഉടമകൾ. എറണാകുളം മേനക ജംഗ്ഷനിൽ ഇന്ന് 2 മണിക്ക് ആണ് പ്രതിഷേധ സംഗമം. നെഹ്റു ട്രോഫി കഴിഞ്ഞ് 36 ദിവസം ആയിട്ടും നാളിത് വരെ ബോണസ് പോലും ലഭിച്ചിട്ടില്ല. വെപ്പ്,ചുരുളൻ, തെക്കനോടി വള്ളങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെയാണ് ഈ മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്നും ചുണ്ടൻ വള്ളങ്ങൾക്ക് നല്കുന്ന പരിഗണന മറ്റ് വള്ളങ്ങൾക്കും നല്കണമെന്നും റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻ എം. മാത്യം പത്ര കുറിപ്പിലൂടെ ആവശ്യപെട്ടു.
വെപ്പ്,ചുരുളൻ, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങളെ സി.ബി.എല്ലിൽ ഉൾപെടുത്താത്തത് അധിക്യതരുടെ ഇരട്ടത്താപ്പ് നയമാണ്. ജലോത്സവങ്ങളുടെ യശസ്സും ആവേശവും വർദ്ധിപ്പിച്ച ഈ വള്ളങ്ങളെ സി.ബി.എല്ലിൽ പെടുത്താത്തത് കൊടും ചതിയാണ്. പ്രതീക്ഷയോടെയാണ് സി.ബി.എൽ കാത്തിരുന്നത്. ജനകീയമായിരുന്ന വള്ളം കളി ഒരു കൂട്ടം വ്യക്തികൾ തകർക്കുകയാണ്. തപാൽ കോഴ്സിസിലൂടെ നീന്തൽ പഠിക്കുന്നത് പോലെയാണ് വെള്ളവും വള്ളവും ആയി ബന്ധമില്ലാത്തവർ സി.ബി.എല്ലിന്റെ സംഘാടകരായിരിക്കുന്നത്. വള്ളംകളി പ്രേമികളുടെ മനസ്സും ആവേശവും തിരിച്ചറിയാത്ത ഈ കൂട്ടർ വള്ളംകളിയുടെ യശസ്സ് പോലും അട്ടിമറിക്കുകയാണെന്നും ചുണ്ടൻ വള്ളങ്ങൾക്ക് നല്കുന്ന ബോണസും മറ്റ് അവകാശങ്ങളും ആനുപാതികമായി വെപ്പ്,ചുരുളൻ, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങൾക്കും നല്കണമെന്നും അഡ്വ. ഉമ്മൻ എം. മാത്യം പറഞ്ഞു.