ചങ്ങനാശ്ശേരി : എൻ എസ് എസ് ആസ്ഥാനത്തു നടന്ന വിജയദശമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ .അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ എസ് എസ് നിലപാട് ഇടതു പക്ഷത്തിനും ഭാരതീയ ജനതാ പാർട്ടിക്കും ക്ഷീണമായി .എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സമുദായ അംഗങ്ങളോട് “ശരി ദൂരം” കണ്ടെത്താൻ ആഹ്വാനം ചെയ്തു.

ഇടതു സർക്കാർ നവോദ്ധാനത്തിൻറെ പേരും പറഞ്ഞു ഹിന്ദു സമൂഹത്തെ അവർണരും സവർണരും ആക്കി ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ചു .പിന്നോക്ക /പട്ടികജാതി വിഭാഗങ്ങളുടെ വോട്ടുകളിൽ കണ്ണ് വച്ച് മുന്നോക്ക സമുദായങ്ങളെ മനഃപൂർവ്വം ഇടതുപക്ഷം അപമാനിച്ചു .
ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാതെ കേന്ദ്ര സർക്കാരും ഭാരതീയ ജനതാ പാർട്ടിയും വിശ്വാസികളെ വഞ്ചിച്ചു എന്നും സുകുമാരൻ നായർ പറഞ്ഞു .


ആരോപണങ്ങളിൽ പകച്ചു പോയ സി പി എം ഉടനെ തന്നെ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തി .സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻ എസ് എസ് ഇത്തരത്തിൽ നിലപാടെടുത്തത് ദൗർഭാഗ്യകരമായിപ്പോയി. തീരുമാനം എൻ എസ് എസ് മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രത്യാശയും കോടിയേരി പ്രകടിപ്പിച്ചു.