കോഴിക്കോട് :കൂടത്തായി കൂട്ടക്കൊല കേസിൽ പോലീസ് ജോളിയടക്കം മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു.ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.കസ്റ്റഡി കാലാവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കും.താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് ജോളിയെ കസ്റ്റഡിയിൽ വിടണമെന്ന പോലീസ് ആവശ്യം അനുവദിച്ചത്.പത്തു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. വൈദ്യപരിശോധന കഴിഞ്ഞാകും ചോദ്യം ചെയ്യൽ.