തമിഴില്‍ ശ്രീശാന്തിനെ നായകനാക്കി ഒരു ഹൊറര്‍ ചിത്രം ഒരുങ്ങുന്നു. സംവിധായകരായ ഹരീഷ് നാരായണന്‍, ഹരിശങ്കര്‍ എന്നിവരുടെ ചിത്രത്തിലാണ് ശ്രീശാന്ത് തമിഴകത്ത് അരങ്ങേറുന്നത്. ഹന്‍സിക മൊത്വാനിയാണ് നായികയായെത്തുന്നത്. നായികാപ്രാധാന്യമുള്ള ചിത്രം ഹൊററും കോമഡിയും പ്രമേയമാക്കിയുള്ളതാണെന്നാണു റിപ്പോര്‍ട്ട്. തമിഴിലെ ആദ്യ സ്റ്റീരിയോസ്‌കോപിക് ത്രിഡി ചിത്രമായ അംബുലിയുടെ സംവിധായകരാണ് ഹരി ശങ്കറും, ഹരീഷ് നാരായണനും. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ശ്രീശാന്ത് മലയാളത്തില്‍ ടീം ഫൈവ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചിരുന്നു. തമിഴില്‍ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ശ്രീശാന്ത് എത്തുന്നത്.