ന്യൂഡൽഹി: യുവജനങ്ങൾ ക്രിസ്തുവിന്റെ പത്രമാകണമെന്ന് ജോൺ മോർ ഐറേനിയോസ് എപ്പിസ്കോപ്പാ. ഡൽഹി ഭദ്രാസന യൂത്ത് ലീഡേഴ്സ് ട്രെയിനിംഗ് സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ. ജോൺ മോർ ഐറേനിയോസ് എപ്പിസ്കോപ്പാ.ഡൽഹി ഭദ്രാസന വികാർ ജനറൽ റവ ഫാ. സാബു എം തമ്പി, ഭദ്രാസന യുവജന സെക്രട്ടറി കലേശ്വർ പ്രധാൻ, ഡീക്കൻ ഫാ. സുനിൽ ലാൽ , അസ്വവ് ഗുറിയ, കരൺ എന്നിവർ നേതൃത്വം നൽകി.
ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറിൽപരം യുവതി യുവാക്കൾ സെമിനാറിൽ പങ്കെടുത്തു.