ചെന്നൈ: തോരാതെ പെയ്യുന്ന കനത്തമഴയില്‍ നഗരം മുങ്ങുന്നു. കഴിഞ്ഞ പത്ത് മണിക്കൂറിലേറെയായി ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയ്ക്ക് പുറമെ സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

തമിഴ്നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 31 മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.

ചെന്നൈ നഗരത്തിലെ പ്രധാന റോഡുകള്‍ പലതും വെള്ളത്തിനിടിയിലായി. ബസ്, ടാക്സി, സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എല്ലാംതന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. മഴതുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ദേശീയ ദുരന്തനിവാരണ സേന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.