തിരുവനന്തപുരം : എൽ ഡി എഫിനും ബി ജെപിക്കും എതിരായ എൻ എസ് എസ് നിലപാട് സജീവ രാഷ്ട്രീയ ചർച്ചയായിരിക്കയാണ് .ഒരു സമുദായ സംഘടന ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക്‌ അനുകൂലമായി വോട്ടു ചെയ്യാൻ ആവശ്യപ്പെട്ടാൽ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പറയുന്നത് .സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അത് ശരിവച്ചിട്ടുണ്ട്.ആദ്യം ശരിദൂരം എന്നത് താങ്കൾക്കനുകൂലമാണെന്നു വ്യാഖ്യാനിച്ച ബി ജെ പിയും ഇടതു നേതാക്കളും എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ വ്യക്തമായ നിലപാട് പുറത്തുവന്നതോടെ പ്രതിരോധം വെടിഞ്ഞു പ്രത്യാക്രമണം തുടങ്ങി.തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് ശരിയാണെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചിട്ടുണ്ട് .

എന്നാൽ എൻ എസ് എസ് നിലപാടിൽ ഒരു പ്രശ്നവുമില്ല എന്നും തിരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസ് അയച്ചോട്ടെ സാമുദായിക സംഘടനാ നേതാക്കൾ അതിനു മറുപടികൊടുത്തോളും എന്നാണു കെ മുരളീധരൻ എം പി പ്രതികരിച്ചത് .