എറണാകുളം : ജനങ്ങൾക്ക് സൗകര്യമായി വന്നു വോട്ടു ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം,വേണ്ടി വന്നാൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തിയാൽ പോലും കോൺഗ്രസ്സിന് അത് പ്രശ്‌നമല്ല എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു . എറണാകുളത്തു വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യമില്ല എന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു . പോളിങ് കുറയുന്നത് യു ഡി എഫിനെയാകും ബാധിക്കുക എന്നതാണ് എൽ ഡി എഫിന്റെ കണക്കുകൂട്ടൽ .

അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴയുണ്ടാകും എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം .പലയിടത്തും ട്രെയിൻ -ബസ് ഗതാതം തടസ്സപ്പെട്ടു .എറണാകുളത്തു ഇപ്പോഴും കനത്ത മഴയാണ് ,രൂക്ഷമായ വെള്ളക്കെട്ടും ഉണ്ട് .പോളിങ് സ്റ്റേഷൻ മുകളിലത്തെ നിലയിലാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടരാനാണ് മുഖ്യ ഇലക്ഷൻ ഓഫീസർ ടിക്കറാം മീനയുടെ അഭിപ്രായം .സ്ത്രീകളും വയസ്സായവരുമാണ് വോട്ടു ചെയ്യാനാകാതെ വലയുന്നത് .വെള്ളക്കെട്ട് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിൽ മഴ നിന്നാൽ പോലും വെള്ളക്കെട്ട് താഴാൻ സമയമെടുക്കും.ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയുടെ കാഠിന്യം കൂടും എന്നാണു കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. വോട്ടെടുപ്പ് സമയം നീട്ടി നൽകാനും സാധ്യതയുണ്ട് .