വടകര :കൂടത്തായി കൂട്ട കൊലപാതകക്കേസിൽ സിലിയുടെ മരണത്തിനു മുൻപേ ജോളിയുമായി ഷാജുവിന് ബന്ധമുണ്ടായിരുന്നു .സിലി കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കാൻ മനപ്പൂർവ്വം വൈകിച്ചു.അടുത്തുള്ള ആശുപത്രിയിൽ പോകാതെ ദൂരെയുള്ള ആശുപത്രിയും വഴികളും തിരഞ്ഞെടുത്തു .അതുവഴി മരണം ഉറപ്പുവരുത്തി . മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന സിലിയുടെ സഹോദരന്റെ ആവശ്യം ഷാജു എതിർത്തു .ഇതെല്ലാമാണ് സംശയമുയർത്തുന്നത് .ഇപ്പോൾ അന്വേഷണസംഘം ജോളിയെയും ഷാജുവിനെയും ചോദ്യം ചെയ്യുകയാണ് .വടകര തീരദേശ പോലീസ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്യൽ .ഷാജുവിന്റെ അച്ഛൻ സക്കറിയയെയും പോലീസ് ചോദ്യം ചെയ്യും .