ആലപ്പുഴ: ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ഷാനിമോളുടെ വിജയം കോൺഗ്രസിന് നൽകുന്ന ആശ്വാസം ചെറുതല്ല .വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന്റെ വേദന കുറച്ചൊന്നു കുറയ്ക്കാനും അരൂർ ഫലത്തിനാകും .
ഇടതു മുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമായാണ് അരൂർ കരുതപ്പെടുന്നത് .ഇടതുപക്ഷത്തിന് വളരെ മികച്ച സംഘടനാസംവിധാനമുള്ള ഒരു നിയോജകമണ്ഡലമാണ് അരൂർ .ഫോട്ടോ ഫിനിഷിലാണ് ഷാനിമോൾ ഉസ്മാൻ അരൂരിൽ കോൺഗ്രസിനായി ജയിച്ചു കയറിയത് .എ എം ആരിഫ് ലോക്സഭയിലേക്ക് ജയിച്ചു കയറിയപ്പോൾ ഒഴിവു വന്ന നിയോജകമണ്ഡലമാണ് അരൂർ .ആദ്യമായാണ് കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥി അരൂരിൽ വിജയിക്കുന്നത്.
മുൻപ് മൂന്നുതവണ ഷാനിമോൾ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട് .
‘ജയം ദൈവത്തിനും അരൂരിലെ ജനങ്ങൾക്കും സമർപ്പിക്കുന്നു’ എന്നതാണ് ഷാനിമോളുടെ ആദ്യ പ്രതികരണം .