ഉലകനായകന് കമല്‍ഹാസന്റെ ഇന്ത്യന്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമയുടെ സെക്കന്റ് പാര്‍ട്ട് ആണ് ഇത്. ഈ ചിത്രവും ശങ്കര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. 200 കോടിയുടെ ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ 2-വിന്റെ ഒരു ആക്ഷന്‍ രംഗത്തിനായി 40 കോടിയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സീനിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ഹെയ്നാണ് ചിത്രത്തിനുവേണ്ടി സംഘട്ടനരംഗമൊരുക്കുന്നത്. കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന ഈ സിനിമയില്‍ നെടുമുണിവേണു, സിദ്ധാര്‍ത്ഥ്, വിവേക്, ആര്.കെ.ബാലാജി, വെന്നില കിഷോര്‍, ബോബി സിംഹ, ഡല്‍ഹി ഗണേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.