കട്ടപ്പന :ജോസ് കെ മാണിയെ ചെയർമാനാക്കിയ തീരുമാനത്തിൽ നിലനിൽക്കുന്ന സ്റ്റേ തുടരും എന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തിന്റെ നിലനിൽപ്പ് തന്നെ ഇപ്പോൾ അപകടത്തിലായിരിക്കുകയാണ്.
പി ജെ ജോസഫ് പാർലമെന്ററി പാർട്ടി യോഗം ഇന്നു വൈകിട്ട് നാലിന് വിളിച്ചുചേർത്തിട്ടുണ്ട്.ജോസ് കെ മാണി വിഭാഗം എം എൽ എമാർ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് കരുതപ്പെടുന്നത്.മുൻപ് കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച പി ജെ ജോസഫിനെ വെട്ടിനിരത്തിയത് മുതൽ കേരളാകോൺഗ്രസ്സ് എമ്മിനുള്ളിൽ തുടങ്ങിയ ചേരിപ്പോര് ഇപ്പോൾ ജോസ് കെ മാണിയുടെ നേതൃത്വ ശേഷിയെത്തന്നെ ചോദ്യം ചെയ്തു തുടങ്ങി. പാലാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയിൽ പി ജെ ജോസഫ് കൂടുതൽ ശക്തനായിത്തുടങ്ങിയിരുന്നു.