ചെന്നൈ:ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വൻ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥനായിരുന്നു ടി എൻ ശേഷൻ .ചെന്നൈയിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു മരണം .വാർധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. അൽവാർപേട്ടിലെ വസതിയിൽ വച്ച് മരണത്തിനു കീഴടങ്ങുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴു വയസ്സായിരുന്നു .1990 മുതൽ 96 വരെയാണ് ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്. രാജ്യത്തു ഒരു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എന്ന ഉദ്യോഗസ്ഥനുണ്ട് എന്നത് ഇന്ത്യൻ ജനത അറിഞ്ഞത് ടി എൻ ശേഷൻ ആ പദവിയിലിരുന്നപ്പോഴാണ് .രാഷ്ട്രീയ പാർട്ടികളുടെ മുൻപിൽ മുട്ടുവളയ്ക്കാത്ത അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെട്ടു .