മുംബൈ: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലതയുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.
പുലർച്ചെ 1.30 ഓടെയാണ് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ എത്തിച്ചത്, തീവ്രപരിചരണ വിഭാഗത്തിൽ അവരെ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിന്റെ പിന്തുണ ഏർപ്പെടുത്തുകയും ചെയ്തു.
ന്യുമോണിയയും ഇടത് ഹൃദയ കോശങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതും ലതയുടെ സ്ഥിതി ഗുരുതരമാക്കുന്നു എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന .