1983, ആക്ഷന്‍ഹീറോ ബിജു, പൂമരം ഈ മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം പിടിക്കാന്‍ സംവിധായകനെന്ന നിലയില്‍ ഐബ്രിഡ്‌ഷൈനിന് കഴിഞ്ഞിട്ടുണ്ട്. പൂമരം എന്ന ചിത്രത്തിനു ശേഷം ഒരു മുഴുനീള ആക്ഷന്‍ചിത്രവുമായി അദ്ദേഹം  എത്തുകയാണ്. ദി കുങ് ഫു മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേരു സൂചിപ്പിക്കുന്നതു പോലെ മാര്‍ഷ്യല്‍ ആര്‍ട്‌സുമായി ബന്ധപ്പെട്ടതാണ്. പൂമരത്തില്‍ ഒരു പ്രധാനവേഷം ചെയ്ത നീതപിള്ളയാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. ഓഡിഷന്‍ നടത്തിയാണ് ഇതിലെ നായകനെ കണ്ടെത്തിയത്. ഹിമാലയന്‍ താഴവരകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അഭിനേതാക്കളുടെ പരിക്കും, കാലവസ്ഥയുമൊക്കെ പ്രതികൂലമായെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഫിസ്റ്റ് ഫൈറ്റ് രീതിയിലുള്ള സിനിമയാണിതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫുള്‍ഓണ്‍ സിനിമാസിന്റെ ബാനറില്‍ ഷിബു തെക്കുംപുറം ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.