ന്യൂഡല്‍ഹി: 53-ാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദു സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്‌കാരം. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് കമ്മിറ്റിയാണ് കൃഷ്ണ സോബ്തിയെ തെരഞ്ഞെടുത്തത്.

92കാരിയായ കൃഷ്ണ സോബ്ദി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 1980ല്‍ കൃഷ്ണ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. സിന്ദി നമ്മ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

മിത്രോ മര്‍ജാനിയാണ് കൃഷ്ണ സോബ്തിയുടെ ശ്രദ്ധേയമായ നോവല്‍. ഗുജറാത്തില്‍ ജനിച്ച കൃഷ്ണ സോബ്തി ഇപ്പോള്‍ പാകിസ്താനിലാണ് താമസം. ഹശ്മത് എന്ന പേരിലും ഇവര്‍ നോവലുകള്‍ എഴുതാറുണ്ട്.

ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍,ടിന്‍ പഹദ്,ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്ളവര്‍സ് ഓഫ് ഡാര്‍ക്ക്നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്,ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബദിയുടെ പ്രധാന കൃതികള്‍.