ഡൽഹി : കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രിക്കു ഇന്ന് തന്നെ ഉന്നതാധികാര സമിതി റിപ്പോർട് സമർപ്പിക്കും . ഫീസ് വർദ്ധനവും ഹോസ്റ്റൽ നിയമങ്ങളും പരിഷ്കരിച്ചതോടെയാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത് . ഫീസ് ഘടനയിൽ വന്ന മാറ്റം അംഗീകരിക്കാനാകില്ല എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട് .പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയിൽ വിശ്വാസമില്ല എന്ന് വിദ്യാർഥികൾ പ്രതികരിച്ചിരുന്നു .സമരനേതാക്കൾ ഉന്നതികര സമിതിയുമായി നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന പ്രശ്നപരിഹാരം നിർദ്ദേശങ്ങളാണ് സർക്കാരിലേക്ക് സമർപ്പിക്കുക .ഏതായാലും രണ്ടുതരം ഫീസ് ഘടന വിദ്യാർത്ഥികൾ അംഗീകരിക്കില്ല എന്നത് തീർച്ചയാണ് .

എം എൽ എ മാരെ വിലയ്‌ക്കെടുക്കാൻ കോടികൾ കയ്യിലുണ്ട് എന്നാൽ രാജ്യത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന മികച്ച ഒരു സ്ഥാപനത്തിന് നൽകാൻ സർക്കാരിന്റെ കയ്യിൽ പണമില്ല എന്നായിരുന്നു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിന്റെ പരിഹാസം .
സീതാറാം യെച്ചൂരിയടക്കമുള്ള ജെ എൻ യുവിലെ മുൻ പ്രസിഡന്റുമാർ ഇന്ന് ജെ എൻ യു വിഷയത്തിൽ മാധ്യമങ്ങളെ കാണുന്നുണ്ട് .