ഡൽഹി: ഗവർണറുടെ നടപടി തെറ്റല്ല എന്നും കേസ് ഹൈക്കോടതിയിലേക്കു വിടണമെന്നാണ് ബിജെ പി അജിത് പവാർ സംഘം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത് .ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഗവർണറുടെ നടപടിയിൽ തെറ്റുകാണാനാകില്ല എന്നാണു വാദം .സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മഹാരാഷ്ട്ര ഗവർണർക്കു വേണ്ടി ഹാജരായിരിക്കുന്നത് . ഫഡ്‌നാവിസ് ,അജിത് പവാർ എന്നിവർ ഗവർണർക്കു നൽകിയ കത്ത് തുഷാർ മേത്ത കോടതിക്ക് മുൻപായി വായിച്ചു കേൾപ്പിച്ചു .എൻ സി പിയുടെ നിയമസഭാകക്ഷി നേതാവ് അജിത് പവാറാണ് എന്ന രേഖയും സുപ്രീം കോടതിയിൽ തുഷാർ മേത്ത ഹാജരാക്കി.മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായി .ഗവർണറുടെ നടപടിക്രമങ്ങളെ റോത്തഗിയും ന്യായീകരിച്ചു .ത്രികക്ഷി സഖ്യത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ മൂന്നു ദിവസം വേണമെന്ന് തുഷാർ മേത്ത സുപ്രീം കോടതിയോടാവശ്യപ്പെട്ടു.കേസ് നീട്ടി കൊണ്ടുപോകാനുള്ള നടപടിയായി ഇതിനെ കാണാവുന്നതാണ് .മനീന്ദർ സിങ് എന്ന അഭിഭാഷകൻ അജിത് പവാറിന് വേണ്ടി ഹാജരായി .അജിത് പവാർ എൻ സി പിയുടെ നിയമസഭാ കക്ഷി നേതാവെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നു .തൻ തന്നെയാണ് എൻ സി പി എന്നാണ് കോടതിയിൽ അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറയുന്നത് .അടിയന്തിരമായി വിശ്വാസവോട്ട് തേടാൻ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം എന്ന് സുപ്രീം കോടതി ജഡ്ജി സന്ദീപ് ഖന്ന മനീന്ദർ സിങിനോട് ചോദിച്ചു .എന്നാൽ തുഷാർ മേത്ത അതിനെ എതിർത്തു.വിശാല ഭരണഘടനാബെഞ്ചിലേക്കു ഈ കേസ് വിടണമെന്ന് റോത്തഗി ആവശ്യപ്പെട്ടു .ശിവസേനയ്ക്ക് വേണ്ടി വാദം തുടങ്ങിയ കപിൽ സിബൽ നൂറ്റി അന്പതിനാല് എം എൽ എ മാർ ഒപ്പിട്ടിട്ടുള്ള സത്യവാങ്‌മൂലം തന്റെ കയ്യിലുണ്ട് എന്ന് പറഞ്ഞു .ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിയായി എൻ സി പി പ്രഖ്യാപിച്ച ശേഷം തൊട്ടടുത്ത ദിവസം രാവിലെ 5 45 നു രാഷ്‌ട്രപതി ഭരണം നീക്കം ചെയ്തതും എട്ടുമണിക്ക് മുഖ്യമന്ത്രിയായി ഫഡ്നാവിസിനെ സത്യപ്രതിജ്ഞയും ചെയ്യിച്ചു .ഈ വേഗത്തിലുള്ള അനാവശ്യ നടപടിക്രമം കൃത്യവിലോപത്തെയാണ് കാണിക്കുന്നതെന്ന് സിബൽ പറഞ്ഞു . വിശ്വാസവോട്ടെടുപ്പു ഉടനെ വേണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു .പ്രോ ടൈം സ്പീക്കറുടെ കീഴിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് മനു അഭിഷേക് സംഗ്വി എന്ന എൻ സി പിയുടെ അഭിഭാഷകന്റെ പ്രധാന ആവശ്യം.