സാധാരണഗതിയിൽ നടക്കേണ്ട പ്രൊസീജർ മാറ്റി മറിച്ചു നിയമാനുസൃതമല്ലാത്ത ക്രമവിരുദ്ധമായ രീതിയിൽ നോട്ടിഫിക്കേഷൻ ഇല്ലാതെ  ക്യാബിനറ്റ് മീറ്റിംഗ് കൂടാതെ മഹാരാഷ്ട്രയിലെ  രാഷ്ട്രപതി ഭരണം എടുത്തു കളയുന്നു.

ഒഫീഷ്യൽ ക്ലെയിം ഇല്ലാതെ ഒഫീഷ്യൽ ഇൻവിറ്റേഷൻ ഇല്ലാതെ ഇരുട്ടിന്റെ മറവിൽ ബിജെപി യുടെ നേതൃത്വത്തിൽ പുതിയ ഗവണ്മെന്റ് രൂപീകരിക്കുന്നു.

മഹാരാഷ്ട്രയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ ആൾ എന്ന് ബിജെപി തന്നെ ആരോപിച്ച അജിത് പവാർ ഉപമുഖ്യമന്ത്രി ആകുന്നു. ഒരിക്കലും കൂട്ട് കൂടില്ല എന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞ അതേ എൻസിപിയുമായി പറഞ്ഞ ഛർദിൽ എല്ലാം വിഴുങ്ങി ഒരുളുപ്പുമില്ലാതെ കൂട്ട് കൂടുന്നു.

എൻസിപി അധികാരത്തിൽ വന്നാൽ അഴിമതി 15 ഇരട്ടി കൂടും എന്ന് പറഞ്ഞ മോഡിയുടെ അനുഗ്രഹത്തോടെ ആണ് ഇതൊക്കെ നടന്നത്.

അധികാരത്തിൽ കയറി 24 മണിക്കൂറിനുള്ളിൽ താൻ പ്രതിയായ വൻ അഴിമതി കേസുകൾ ജൂനിയർ പവാർ ബിജെപി യെ കൊണ്ട് തന്നെ പിൻവലിപ്പിക്കുന്നു.

ശേഷം കോൺഗ്രസ്‌ – എൻസിപി – ശിവസേന സഖ്യം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു എന്നുറപ്പിക്കുന്നു.

അതിനു ശേഷം രായ്ക്ക് രാമാനം രാജി സമർപ്പിച്ചു ജൂനിയർ പവാർ മുങ്ങുന്നു.

ചാണക്യൻ എന്ന് പത്രക്കാർ പൊക്കി കൊണ്ട് നടന്നയാൾ വെറും ചാണകമാകുന്നു.

ലാഭം മുഴുവൻ എൻസിപിക്ക്

1) ഏച്ചു കെട്ടിയ കോൺഗ്രസ്‌ – എൻസിപി – ശിവസേന സഖ്യം മാക്സിമം 6 മാസം കൊണ്ട് അടിച്ചു പിരിഞ്ഞേനെ. ഇത് ഇപ്പോൾ സഖ്യം കൂടുതൽ ദൃഢമായി.

2) തട്ടി കൂട്ട് സഖ്യം എന്ന് കോൺഗ്രസ്‌ – എൻസിപി – ശിവസേന സഖ്യത്തെ ഒരുമാതിരി എല്ലാവരും പുച്ഛിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ബിജെപി യുടെ ചാണക നീക്കം. ബിജെപി ചെയ്തത് വെച്ച് നോക്കുമ്പോൾ മറ്റേ സഖ്യത്തിന് ക്രെഡിബിലിറ്റി കൈവന്നു.

3) ശിവസേനയെ മാക്സിമം വെറുപ്പിച്ചു. സേന അധികാരത്തിലും ബിജെപി വെളിയിലും ഉള്ള അവസ്ഥ എന്താണ് എന്നത് മഹാരാഷ്ട്രയിലെ സാദാ ബിജെപിക്കാരനോട്‌ ഒന്ന് ചോദിച്ചാൽ മനസ്സിലാകും.

4) ഇനി എൻസിപി യുടെ വിശിഷ്യ അജിത് പവാറിന്റെ അഴിമതി പൊക്കി വോട്ട് പിടിക്കാൻ പറ്റില്ല. (കഴിഞ്ഞ ഇലെക്ഷനിൽ ഇതും പൊക്കി പിടിച്ചായിരുന്നു വോട്ട് പിടിത്തം )

5) അജിത് പവാറിന് കേസ് ഒഴിഞ്ഞത് കൊണ്ട് നല്ല സമയം. തീഹാർ ജയിലിൽ ചിദംബരത്തിന് കൂട്ട് പോകേണ്ട വ്യക്തി ആയിരുന്നു. എല്ലാം ബിജെപി തേച്ചു മായിച്ചു കൊടുത്തു ക്‌ളീനാക്കി.

6) അഴിമതി വിരുദ്ധ പാർട്ടി എന്ന് ഇനിയും ബിജെപിക്ക് അലമുറയിടാൻ കഴിയില്ല.

7) ഏറ്റവും പ്രധാനം നാണം കെടാവുന്നതിന്റെ പരമാവധി നാണം കെട്ടിട്ട് ആണ് ഇപ്പോൾ ബിജെപി രാജി വെച്ചത്. ഡെക്കാൻ ക്രോണിക്കിൾ, ദി ടെലിഗ്രാഫ് പോലുള്ള പത്രങ്ങൾ അക്ഷരാർത്ഥത്തിൽ ബിജെപിയെ എടുത്തിട്ട് അലക്കുകയായിരുന്നു.

അപ്പോൾ എന്റെ ചോദ്യം ഇതാണ്. ആരാണ് ചാണക്യൻ?

(ഡോ ഷാനവാസ് എ ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.)