മുംബൈ : ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് കണ്ടത് കോൺഗ്രസിന്റെ തിരിച്ചു വരവ് .അജിത് പവാറിനെ എൻ സി പിയിൽ നിന്നും അടർത്തിമാറ്റി ഫഡ്‌നാവിസ് അധികാരത്തിലേറിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കമായിരുന്നു . ബി ജെ പിയുടെ മിടുക്കും അമിത്ഷായുടെ ബുദ്ധിയും വാഴ്ത്തപ്പെട്ടു .ശരദ് പവാറിനെ സംശയത്തിന്റെ നിഴലിൽ നിർത്തി ,അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകുകയും വഴി ഓപ്പറേഷന്റെ ഒന്നാം ഘട്ടം ബി ജെ പി വിജയിച്ചു .” പൊതുമിനിമം പരിപാടിയു”ടെ രൂപീകരണവും ചർച്ചകളുമായി സമയം ഒരുപാട് കളഞ്ഞ ശിവസേന ,എൻ സി പി ,കോൺഗ്രസ് കക്ഷികൾ കാര്യങ്ങൾ വൈകിച്ചതിനു ഒരുപാട് പഴി കേട്ടു.
പിന്നെ മറാത്താ രാഷ്ട്രീയം കണ്ടത് ശരദ് പവാർ എന്ന നേതാവിന്റെ പ്രയോഗികതയിലൂന്നിയ രാഷ്ട്രീയ നീക്കങ്ങളാണ് .അജിത് പവാറിനൊപ്പം പോയ എം എൽ എ മാരെ ഒന്നൊന്നായി അദ്ദേഹം തിരിച്ചെത്തിച്ചു .


ആദ്യം പവാറിനെ സംശയിച്ച കോൺഗ്രസ് പക്ഷെ തുടർന്ന് പവാർ നൽകിയ വിശദീകരണത്തോടെ അദ്ദേഹത്തെ സോണിയ വിശ്വാസത്തിലെടുത്തു .ഒരുമിച്ചു രാജ്യത്തെ പരമോന്നത കോടതിയിൽ പോകാൻ സോണിയ നിർദേശം വച്ചു.
കർണാടകത്തിൽ നിയമയുദ്ധം വിജയിച്ച അഭിഭാഷകരെ തന്നെ അതിനായി ചുമതലപ്പെടുത്തി .കോൺഗ്രസിന്റെ നേതാക്കളും മികച്ച അഭിഭാഷകരുമായ കപിൽ സിബിൽ ,മനു അഭിഷേക് സാങ്‌വി എന്നിവരിലൂടെ ബി ജെ പിയുടെ മഹാരാഷ്ട്രാ മോഹങ്ങൾ അവസാനിപ്പിക്കാനും കോൺഗ്രെസ്സിനായി .ഇപ്പോൾ ത്രികക്ഷികൾക്കുണ്ടായിരിക്കുന്ന രാഷ്ട്രീയ വിജയം സുപ്രീം കോടതിവിധിയുടെ ഫലമാണ് .സമയം കൂടുതൽ നീട്ടിക്കിട്ടാത്തതോടെ ഫഡ്നാവിസിന്റെ നിരാശയോടെയുള്ള പടിയിറക്കം .വൈകാതെ അജിത് പവാറും എൻ സി പിയിൽ തിരിച്ചെത്തി.

ബി ജെ പി കേന്ദ്ര നേതാക്കളായ അമിത്ഷാ ,നരേന്ദ്രമോദി എന്നിവർക്ക് കനത്ത തോൽവി മാത്രമല്ല മഹാരാഷ്ട്രയിൽ കിട്ടിയിരിക്കുന്നത് .അവരായി തന്നെ എതിർപക്ഷത്തു ഒരസാധാരണ മുന്നണിയെയും കെട്ടുറപ്പോടെ സൃഷ്ടിച്ചിരിക്കുന്നു .