നമ്മള് ഒരാള്‍ക്ക് നന്മ ചെയ്യുമ്പോള്‍ ആ നിമിഷം തന്നെ നാം ആനന്ദം അനുഭവിക്കുന്നു! ശരീരത്തിനും മനസ്സിനും സ്വസ്ഥത അനുഭവപ്പെടുന്നു! നേരെമറിച്ച് നാം ഒരാള്‍ക്ക് തിന്മ ചെയ്യുകയാണെങ്കില്‍ ആ നിമിഷം തന്നെ നമ്മുടെ സുഖം നഷ്ടപ്പെടുകയാണ്. മാനസികസംഘര്‍ഷവും തലവേദനയും ആണ് ദോഷംബാധിച്ചതിന്റെ ആദ്യ ലക്ഷണം. ക്രമേണ ആധി വര്‍ദ്ധിക്കുകയും അത് മഹാവ്യാധിയിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നാം അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്ക് അടിസ്ഥാനം സ്വന്തം പ്രവൃത്തികളിലെ പുണ്യപാപങ്ങളല്ലാതെ മറ്റൊന്നുമല്ല. അതു തിരിച്ചറിയണമെങ്കില്‍ തിന്മചെയ്തു പരീക്ഷണം നടത്തുന്നതിനെക്കാള്‍ നന്മയുടെ അളവ് വര്‍ദ്ധിപ്പിക്കുക. കൈയിലുള്ള ‘അന്നവസ്ത്രാദികളാ’കുന്ന ധനം കൊണ്ട് കഷ്ടപ്പെടുന്ന ജനതയ്ക്ക് നന്മ ചെയ്യുക. മനസ്സും ശരീരവും സുഖം പ്രാപിക്കുന്നതു കാണാം!
ഓം