ഡൽഹി :ചെന്നൈ ഐ ഐ റ്റി വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമായ ആത്മഹത്യയിൽ വനിതാ ഐ ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം .കേന്ദ്ര സർക്കാരാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് . അധ്യാപകർമാത്രമല്ല ചില വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് ഫാത്തിമയുടെ പിതാവ് ആരോപിക്കുന്നു.ഇന്ന് ഫാത്തിമ ലത്തീഫിന്റെ അച്ഛനും സഹോദരിയും കേരളത്തിൽ നിന്നുള്ള എം പിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ,അമിത്ഷായെയും കണ്ടിരുന്നു .