പൊതു പരീക്ഷകളായ എസ്.എസ്.എൽ.സിയും ഹയർ സെക്കന്ററിയും ഏകീകരിച്ച് നടത്താനുള്ള തീരുമാനം പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കും എന്ന് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യത്യസ്ത സമയദൈർഘ്യമുള്ള പരീക്ഷകളായതിനാൽ ഈ പരിഷ്കാരം പരീക്ഷാ ഹാളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുന്നു. ഒരു റൂമിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നൽകുന്ന അഡീഷണൽ ഷീറ്റുകൾ എസ്.എസ്.എൽ.സി യ്ക്കും ഹയർ സെക്കന്ററിയ്ക്കും രണ്ട് രീതിയിലുള്ള മോണോഗ്രാം പതിച്ചതായതിനാൽ പരീക്ഷകളിൽ ക്രമക്കേടിന് സാധ്യത ഉണ്ടാകുന്നു. രണ്ട് ചീഫുമാരുടെ കീഴിൽ ഒരു റൂമിൽ കുട്ടികൾ പരീക്ഷ എഴുതുന്നതുമൂലം അച്ചടക്കത്തോടു കൂടിയുള്ള പരിക്ഷാ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയുടേയും പരീക്ഷാ സമ്പ്രദായങ്ങളുടേയും ഗുണമേന്മ നശിപ്പിക്കുന്ന ഇത്തരം പരിഷ്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിൻതിരിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.