സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടർ ചികിത്സയ്ക്കായി ആറു മാസത്തോളം വേണ്ടിവരും എന്നതിനാൽ പകരം സംവിധാനത്തിന് വേണ്ടിയുള്ള ചർച്ചകൾക്ക് വേണ്ടിയാണ് സംസ്ഥാന സെക്രെട്ടെറിയറ്റ് കൂടിയത് .കോടിയേരി ബാലകൃഷ്ണന് പകരമാർക്കും സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകേണ്ടതില്ല എന്നതാണ് തീരുമാനം .കോടിയേരി ബാലകൃഷ്ണന് ഇനി ചികിത്സാർത്ഥം വിദേശത്തേക്ക് പോകേണ്ടി വരില്ല എന്നാണു കരുതുന്നത് . എന്തെങ്കിലും ആവശ്യം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ പാർട്ടി സെന്റർ ഇടപെട്ടു കാര്യങ്ങൾ നടത്തും എന്നും തീരുമാനമുണ്ടായി .