ന്യൂ ഡെൽഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബലാത്സംഗ സംഭവങ്ങളുടെയും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീമതി സോണിയ ഗാന്ധിക്ക് തിങ്കളാഴ്ച 73 വയസ്സ് തികയും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലാത്സംഗ സംഭവങ്ങളും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണവും കാരണം ദുഃഖിതയായതിനാൽ തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ല എന്നവർ തീരുമാനിച്ചു. ജന്മദിനം ആഘോഷിക്കാതിരിക്കാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനം ഉനാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരണപ്പെട്ട ശേഷമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്ത്രീകൾക്കെതിരായ നിരവധി ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.