തിരുവനന്തപുരം : കൈതമുക്കിൽ കുട്ടികൾ പട്ടിണി കൊണ്ട് മണ്ണ് തിന്ന സംഭവം മുൻനിർത്തിയാണ് രാജി .സംഭവസ്ഥലത്തു പോയി യാഥാർഥ്യം മനസ്സിലാക്കുന്നതിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി പരാജയപ്പെട്ടതായി പാർട്ടി വിലയിരുത്തിയതിനെ തുടർന്നാണ് രാജി .സി പി എം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി എന്ന് എസ് പി ദീപക് പറഞ്ഞു . ദീപക് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു കൈമാറി .കേരളത്തിൽ പട്ടിണിയില്ല .കൈതമുക്കിൽ പട്ടിണി കൊണ്ട് കുട്ടികൾ മണ്ണ് തിന്നിട്ടില്ല എന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയും തുടർന്ന് പ്രതികരിച്ചു.
പട്ടിണി കൊണ്ട് മണ്ണുവാരിത്തിന്ന സംഭവം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്ന് മാത്രമല്ല വളരെ മോശവുമായി .കൈതമുക്കിലെ കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു .ആറു കുഞ്ഞുങ്ങളിൽ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു .
എസ് പി ദീപക്കിനെ ബലിയാടാക്കി സർക്കാരിന്റെ പ്രഖ്യാപനം :കേരളത്തിൽ പട്ടിണിയില്ല .
താൻ തെറ്റിദ്ധരിക്കപ്പെട്ടു, സത്യാവസ്ഥ മനസ്സിലാക്കുന്നതിൽ വീഴ്ച വന്നു .കൈതമുക്കിലെ പട്ടിണി വാർത്ത കെട്ടിച്ചമച്ചത് എന്നും ദീപക് .