ന്യൂ ഡെൽഹി :കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. സർക്കാരിന്റെ നയങ്ങളും പരിപാടികളും അവ നടപ്പാക്കുന്ന രീതിയും സംബന്ധിച്ച് സർക്കാരും പാർലമെന്റ് അംഗങ്ങളും തമ്മിലുള്ള അനൗപചാരിക ചർച്ചകൾക്കുള്ള ഫോറമാണ്‌ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ. കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് ഇന്ന് (12-12-2019) പാർലമെന്റിൽ ചേരും.