എറണാകുളം : ചില സിനിമാ ലൊക്കേഷനുകളിൽ ലഹരിക്കായി എക്‌സൈസ് വകുപ്പ് ഇന്നലെ  തിരച്ചിൽ നടത്തി.എറണാകുളത്തെ ലൊക്കേഷനുകളിലായിരുന്നു പരിശോധന .എന്നാൽ അത്തരം ലഹരി വസ്തുക്കളൊന്നും കണ്ടുകിട്ടിയില്ല എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ  സ്ഥിതീകരിച്ചു .ഏതൊക്കെ സിനിമയുടെ ലൊക്കേഷനുകളിലാണ് പരിശോധന നടന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല .പരിശോധന ഇനിയും തുടരും എന്നാണു എക്‌സൈസിന്റെ നിലപാട് .
സിനിമാ പ്രവർത്തകരുടെ ഇടയിൽ ലഹരിയുടെ സ്വാധീനം കൂടുന്നു ,ലൊക്കേഷനുകളിൽ പോലീസ് എന്തുകൊണ്ട് പരിശോധനനകൾ നടത്തുന്നില്ല എന്ന് നിർമാതാക്കൾ ചോദിച്ചിരുന്നു .
നിർമ്മാതാക്കളുടെ ഒരാവശ്യം സിനിമാമേഖലയിൽ ഉണ്ടായിരിക്കുന്ന പുതിയ പ്രവണത ആയ ലഹരിയുടെ സാന്നിധ്യം നിയന്ത്രിക്കണമെന്നതാണ് .പഴയകാല നടന്മാരും അണിയറ പ്രവർത്തകരും മദ്യം സേവിച്ചിരുന്നു എങ്കിൽ ഇന്നത് വീര്യം  കൂടിയ മയക്കുമരുന്നുപയോഗം കലാകാരന്മാർക്കിടയിൽ വ്യാപകമായുണ്ട് .കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന യുവ നടന്മാരും സിനിമ അണിയറപ്രവർത്തകരുമാണ് ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്നത് .