പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഉള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും .ചീഫ് ജസ്റ്റിസ് എസ എ ബോബ്‌ഡെ ഉൾപ്പടെ മൂന്ന് ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നത് .വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ചത് മുസ്‌ലിം ലീഗായിരുന്നു ,നാല് എം പിമാരാണ് ഹർജിക്കാർ .എന്നാൽ ആ അവസരത്തിൽ രാഷ്‌ട്രപതി ഒപ്പിടാത്തതിനാൽ ബില്ല് നിയമമായില്ല .അതിനാൽ സുപ്രീം കോടതി രജിസ്റ്ററി കേസ് നടപടിക്രമം പൂർത്തിയാക്കാതെ മാറ്റിവയ്ക്കുകയായിരുന്നു .തൃണമൂൽ കോൺഗ്രസ് ,ആൾ ആസാം വിദ്യാർത്ഥി യൂണിയൻ ,അസം ഗണപരിഷത് എന്നീ സംഘടനകളാണ് പ്രധാന പരാതിക്കാർ .വിഷയത്തിൽ രാജ്യമാകെ നടക്കുന്ന പ്രതിഷേധവും പ്രക്ഷോഭവും കോടതിയെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട് .
ആസ്സാമിലെ സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് പണിമുടക്കും .