കൊച്ചിയിൽ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ദീർഘകാലമായി കാൻസറിന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടി ഇന്ന് മൂന്നുമണിയോടെ മരണത്തിന് കീഴടങ്ങി. എഴുപത്തിരണ്ടാം വയസ്സിൽ മരണപ്പെടുമ്പോൾ കട്ടനാട് എം എൽ എ, എൻ സി പി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.കുട്ടനാട് മണ്ഡലത്തെ അദ്ദേഹം മൂന്നു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2006മുതൽ അദ്ദേഹം എംഎല്‍എ ആണ്.ആദ്യം ഡി ഐ സി (കെ) പ്രതിനിധിയായാണ് നിയമസഭയിലെത്തിയത്. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ്ചാണ്ടി.