സംഗീതജ്ഞന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുന്നു. മുന്തിരിമൊഞ്ചന് എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത്നമ്പ്യാരാണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്. മോഹന്‍ലാല്‍ ആയിരിക്കും ചെമ്പൈ വൈദ്യനാഥ ഭാഗവതരായി അഭിനയിക്കകയെന്ന സൂചനകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ചിത്രങ്ങളുടെ മറ്റു വിരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടക സംഗീതത്തിലെ ആചാര്യനായിരുന്ന ചെമ്പൈവൈദ്യനാഥ ഭാഗവതരെ രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിലെത്തുന്നത് എങ്ങനെയിരിക്കുമെന്നു കാത്തിരുന്നു കാണാം .