നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ടരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും ക്രിസ്മസ് ആഘോഷവും നടന്നു. ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് സഹായ ഹസ്തവുമായി ‘ നന്മയുടെ സ്‌നേഹകൂട്’ എത്തി.ക്രിസ്തുമസ് ദിനത്തിലെ സ്നേഹസംഗമത്തിന്ന് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ ഇവിടെ തുടക്കമിട്ടത് 2003 ൽ ആണ്. വീല്‍ചെയറുകള്‍, കൃത്രിമകാലുകള്‍, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, ടെലിവിഷനുകള്‍, മിക്‌സികള്‍, സൗണ്ട് സിസ്റ്റം, വാര്‍ഡുകളിലേക്ക് ഫാനുകള്‍, ഇലക്ട്രിക്ക് -ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള ബെഡുകള്‍, റെക്‌സിന്‍ ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നല്‍കിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെ കഴിഞ്ഞ പതിനാറ് വർഷം ക്രിസ്തുമസ് ദിനത്തിൽ സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഒരുക്കിയ സ്നേഹവിരുന്നിനിടയിൽ ആവശ്യപെട്ട പുതിയ 3 മിക്സികളും വാർഡുകളിലേക്ക് പായ്കളും ആയി ആണ് ഇത്തവണ എത്തിയത്. 2003 മുതല്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുന്ന ഈ ക്രിസ്മസ് ആഘോഷം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ പ്രമുഖ റെക്കോര്‍ഡുകളില്‍ 2016ല്‍ ഇടം പിടിച്ചിച്ചിട്ടുണ്ട്
കൊയിനോണിയ ഫൗണ്ടേഷൻ ഫോർ ചാരിറ്റിയുടെയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യൂത്ത് ഫെലോഷിപ്പിന്റെയും സഹകരണത്തോടെയാണ് ഈ വർഷം സ്നേഹസംഗമം സംഘടിപ്പിച്ചത്. ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്യക്ഷത വഹിച്ചു.സംസ്ഥാന ക്ഷേത്ര സംരംക്ഷണ സമന്വയ സമിതി ജനറൽ സെക്രട്ടറി എൻ.മുരളി കുടശനാട് ഉദ്ഘാടനം ചെയ്തു.എസ്.മീര സാഹിബ് ക്രിസ്മസ് സന്ദേശം നല്കി.ഡീക്കൻ റോബിൻ കെ.പീറ്റർ, ഡീക്കൻ ജയിംസ് ജോയി, ഷിബു ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നടന്നു.പോൾ വർഗ്ഗീസ് , അനീഷ് ജോൺ, ഇടവക യൂത്ത് ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ദാനിയേൽ തോമസ് ,സുരേഷ് വാസവൻ, ഫൗണ്ടേഷൻ മാനേജർ റജി എം വർഗ്ഗീസ് എന്നിവർ ആശംസ അറിയിച്ചു.വൈ. ഇസ്മയേൽ സ്വാഗതവും അജോയ് വർഗ്ഗീസ് ക്യതജ്ഞതയും രേഖപെടുത്തി.കാരുണ്യ പ്രവർത്തനം കൊണ്ട് ക്രിസ്തുമസ് ദിനം അർത്ഥസമ്പൂർണ്ണമാക്കിയ ഇടവകയുടെ യൂത്ത് ഫെലോഷിപ്പിനെ സഭാ സെക്രട്ടറി ഫാദർ ഡോ.ദാനിയേൽ ജോൺസൺ, നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യു മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, വികാരി ഫാദർ ഷിജു മാത്യം എന്നിവ അഭിനന്ദിച്ചു.