ഡൽഹി: കേന്ദ്ര സർക്കാർ തുറന്നു വിട്ട പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ബി ജെ പിക്ക് തലവേദന സൃഷ്ടിക്കുന്നു .പുതുതായി ബി ജെ പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അകാലിദൾ ആണ് .പൗരത്വ ഭേദഗതി ബില്ലിൽ മുസ്ലിം വിഭാഗത്തെയും കൂടി ഉൾപ്പെടുത്തണം എന്നവർ ബി ജെ പിയോട് ആവശ്യപ്പെട്ടു .ഉടനെ വരാനിരിക്കുന്ന ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ ആ ഭേദഗതി അവതരിപ്പിക്കണം എന്ന് അകാലിദൾ നിർദേശിക്കുന്നു .
എൻ ഡി എ ക്കുള്ളിൽ ഈ വിഷയത്തിൽ ചർച്ച നടക്കാത്തതിൽ ഘടക കക്ഷികൾ അതൃപ്തിയിലാണ് .പ്രക്ഷോഭം കടുത്തതും ,ഉയർന്ന ജനപങ്കാളിത്തവുമാണ് പല കക്ഷികളെയും മാറ്റി ചിന്തിപ്പിച്ചത് .ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്മാറ്റമാണ് ബി ജെ പിയെ കൂടുതൽ ഞെട്ടിച്ചത് .ഒറീസ മുഖ്യമന്ത്രി നവീൻ പ്ടനായക് പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നില്ല.
ഇന്ത്യക്കാരുടെ ബഹുസ്വരത തിരിച്ചു പിടിക്കാനുള്ള വലിയൊരു സമരമായി പ്രതിഷേധം മാറുകയാണ് .മുസ്ലീമുകളുടെ മാത്രം പ്രശ്നം എന്ന നിലയിലാണ് ആദ്യം കേന്ദ്ര സർക്കാർ ഈ വിഷയത്തെ കണ്ടത് .പക്ഷെ ഇന്ത്യൻ പൊതുസമൂഹത്തെ മനസ്സിലാക്കുന്നതിൽ ഭാരതീയ ജനത പാർട്ടി പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത് .