മലയാളത്തില്‍ മികച്ച സിനിമകള്‍ പിറന്ന വര്‍ഷമാണ് 2019. കഴിവുള്ള നവാഗത സംവിധായകരെയും മലയാളത്തിന് ലഭിച്ച വര്‍ഷമായിരുന്നു. ഈ വര്‍ഷം ഇറങ്ങിയ സിനിമകള്‍ ഒന്നു വിലയിരുത്തുകയാണെങ്കില്‍ സാമ്പത്തികവിജയം മാത്രമല്ല, നിരൂപകപ്രശംസയും വിഷയങ്ങളിലെ പ്രസക്തിയും കൊണ്ട് വേറിട്ട സിനിമകള്‍ ആയിരുന്നു മിക്കവയും. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ഷെയ്ന്, സൗബിന് സാഹിര്‍ തുടങ്ങിയ നടന്മാരും ഏറെ നേട്ടമുണ്ടാക്കിയൊരു വര്‍ഷമാണ്. ലൂസിഫര്‍ എന്ന വമ്പന്‍ വിജയ ചിത്രത്തോടെ പൃഥിരാജ് സംവിധായ നിരയിലും ഇരിപ്പിടം നേടി. കോടികള്‍ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയില്‍ ഏറെ ലാഭം കൊയ്തുകൊണ്ട് ലൂസിഫറും മലയാളത്തില്‍ നിന്നും ആദ്യമയാി 200 കോടി കളക്ട് ചെയ്ത ചിത്രമായി തീര്‍ന്നു. 2019-ലെ ആദ്യ റിലീസ് ആയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷര്‍ സ്വീകരിച്ചത്. ആസിഫ് അലിയും, ഐശ്വര്യലക്ഷ്മിയുമായിരുന്നു സ്റ്റാറിഗ്. ഇരുവരും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. കുമ്പളങ്ങി നൈറ്റ്സ എന്ന സിനിമയും വിജയമായിരുന്നു. വ്യത്യസ്ത പ്രമേയം, കഥപറച്ചില്‍ ഈ ഘടകങ്ങളൊക്കെ തന്നെ ഈ സിനിമയെ പ്രേക്ഷകരോടടുപ്പിച്ചു. ഈ സിനിമയുടെ കാസ്റ്റിംഗും ഗംഭീരമായിരുന്നു. മത്സരഅഭിനയമായിരുന്നു എല്ലാവരും കാഴ്ചവച്ചത്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ ചിത്രമായ ഉണ്ടയും സൂപ്പര്‍താര പരിവേഷമില്ലാതെ ഒരു സാധാരണക്കാരനായ പോലീസിന്റെ എല്ലാ മാനറിസങ്ങളോടും കൂടി അദ്ദേഹം അവതരിപ്പിച്ച് മികവുറ്റതാക്കിയിരിക്കുന്നു. ഛത്തിസ്ഗഢിലെ ബസ്തറില്‍ ഇലക്ഷന് ഡ്യൂട്ടിയ്ക്കു പോകുന്ന ഒരു പോലീസ് സംഘത്തിന്റെ കഥ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. നവാഗതനായ ഗിരീഷ് എംഡി സംവിധാനം ചെയ്ത ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രവും ബോക്സ്ഓഫീസില്‍ നേടിയത് അപ്രതീക്ഷിത വിജയമായിരുന്നു. പറഞ്ഞ് തഴമ്പിച്ച പ്രമേയമാണെങ്കില്ക്കൂടി ഒരുഫ്രഷ്നസ്സ് നല്കാന് പുതുമുഖങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തിന് കഴിഞ്ഞു. ആസിഡ് ആക്രമത്തെ അതിജീവിച്ച പല്ലവി എന്ന പെണ്കുട്ടിയുടെകഥ പറഞ്ഞ ഉയരെ എന്ന സിനിമയും പാര്‍വതി എന്ന നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു. നവാഗതനായ മനു അശോകന് സംവിധാനം ഈ ചിത്രം സ്ത്രീയുടെ കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ് പറഞ്ഞത്. ഒരു യഥാര്‍ത്ഥ സംഭവത്തെ പ്രമേയമാക്കിയെടുത്ത വികൃതിയും സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ സാധ്യതകളെ ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന ചിത്രമാണ്. സുരാജും, സൗബിനും മത്സരച്ചഭിനയിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഫ്രീസര്‍ റൂമില്‍ അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഹെലന് എന്ന സിനിമയും മാത്തുക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകന്റെ കൈയില്‍ ഭദ്രം. ഗീതുമോഹന്‍ദാസിന്റെ മൂത്തോനും പ്രേക്ഷകര്‍ക്ക് പുത്തന്കാഴ്ചാനുഭവമാണ് നല്‍കുന്നത്. ഒരു അതിര്‍വരമ്പുകളുമില്ലാതെ പ്രമേയത്തോടുനീതിപുലര്ത്തിയെടുത്ത ചിത്രമാണ് മൂത്തോന്. നിവിന്‍പോളി എന്ന നടന്റെ അഭിനയമികവ് ഈ ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. മറ്റു അഭിനേതാക്കളുടെ പ്രകടനവും എടുത്തപറയേണ്ടതാണ്. ലിജോജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന സിനിമയും ലോകത്തരനിലവാരമുള്ള സിനിമാറ്റിക് എക്സ്പീരിയന്‍സ് സമ്മാനിച്ച ചിത്രമാണ്. ടൊറാന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോവ രാജ്യാന്തര ചലച്ചിത്രമേള, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിലെല്ലാം തിളങ്ങാന്‍ ചിത്രത്തിനായി. സദാചാര പോലീസിംഗിനെ ചോദ്യംചെയ്യുന്ന ഇഷ്്ക് എന്ന സിനിമ നവാഗതനായ അനുരാജ് മനോഹര്‍ വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ഷെയ്നും തന്റെ കഥാപാത്രം മികവുറ്റതാക്കി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രവും മികച്ചാഭിപ്രായം നേടി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഉയരെയിലെ ഗോവിന്ദിനും, വൈറസിലെ വിഷ്ണുവിനും ശേഷം ആസിഫിനെ തേടിയെത്തിയ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഈ സിനിമയിലേത്. അതിരന്, ജൂണ്‍, വൈറസ്, ഫൈനല്‍സ് തുടങ്ങിയ ചിത്രങ്ങളും വിജയഗണത്തില്പ്പെടുത്താം. 2019 മലയാള സിനിമയക്ക് സാമ്പത്തികമായി നേട്ടമായിരുന്നില്ല. 800 മുതല്‍ 850 കോടി വരെ മുതല്‍ മുടക്കിയപ്പോള്‍ അതില്‍ 600 കോടി നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഒരു പിടിനല്ല ചിത്രങ്ങളും, സംവിധായകരും, പുതുമുഖങ്ങളെയും മലയാളത്തിന് സമ്മാനിക്കാന്‍ 2019 വര്‍ഷത്തില്‍ സാധിച്ചു.