മുംബൈ : ബി ജെ പിയോട് ഇടഞ്ഞു പുറത്തായ മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ യാത്രയ്‌ക്കൊരുങ്ങുന്നു .ദേശീയ പൗരത്വ രജിസ്റ്ററിനെയും ദേശീയ ജനസംഖ്യാ പട്ടികയെയും അദ്ദേഹം എതിർക്കുന്നു .’രാഷ്ട്ര മഞ്ച്’ എന്ന തന്റെ സംഘടനയാണ് ഈ ബോധവത്കരണ യാത്ര സംഘടിപ്പിക്കുന്നത് .”ഗാന്ധി ശാന്തിയാത്ര” എന്നാണു യാത്രക്ക് പേരിട്ടിരിക്കുന്നത് .മുംബൈയിൽ ജനുവരി 9 ന് ആരംഭിക്കുന്ന യാത്ര മഹാരാഷ്ട്ര ,ഗുജറാത്ത്,രാജസ്ഥാൻ ,ഉത്തർ പ്രദേശ് ,ഹരിയാന ,ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് സംവദിക്കും .മൂവായിരം കിലോമീറ്റർ സഞ്ചരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന യാത്ര ജനുവരി 30 ന് ഗാന്ധിജി അന്ത്യ  വിശ്രമം കൊള്ളുന്ന  രാജ്‌ഘട്ടിലാണ് അവസാനിക്കുക .