ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് 2020 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാ-ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് നല്കുന്ന പുരസ്കാരമാണിത്. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് 1917 ആയിരുന്നു. ദി ഐറിഷ്മാന്, ജോക്കര്‍, മാരിയേജ് സ്റ്റോറി, ദ ടു പോപ്പ്സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 1917 പുരസ്കാരം നേടിയത്. മികച്ച നടനുള്ള പുരസ്കാരം ജോക്കറിലെ പ്രകടനത്തിന് ജോക്വിന്‍ ഫിനിക്സ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. റെനീ സെല്വീഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിനാണ് അവര്‍ക്ക് ഈ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റിന് ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയിത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി ഓക്കഫീനയെ (ദ ഫെയര്‍വെല്‍) തെരെഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ് (റോക്കറ്റ് മാന്‍). ബെസ്റ്റ് ലിമിറ്റ്ഡ് സീരീസിനുള്ള പുരസ്കാരവും ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്ടര്‍ക്കുള്ള പുരസ്കാരവും ചെര്ണോബില്സ് സീരിസ് നേടി.
