ഡൽഹി: രാത്രിയുടെ മറവിൽ ജെ എൻ യുവിനുള്ളിൽ മണിക്കൂറുകൾ അഴിഞ്ഞാടി അക്രമം നടത്തിയവർക്കെതിരെ നടപടിയൊന്നുമില്ല . എന്നാൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷിനെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.ഇരുപതോളം മറ്റു വിദ്യാർത്ഥികൾക്കെതിരെയും ഡൽഹി പോലീസ് കേസെടുത്തു .
വി സിയെ പുറത്താക്കാൻ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുകയാണ് വിദ്യാർത്ഥിയൂണിയൻ .വൈസ് ചാൻസലർ ജഗദീഷ് കുമാറിനെ പുറത്താകാതെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ല എന്നാണു പ്രതിഷേധക്കാരുടെ നിലപാട് .ജെ എൻ യു അക്രമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം സംഘടിക്കപ്പെട്ടു .
ഹിന്ദു രക്ഷാ ദൾ എന്ന സംഘടന ജെ എൻ യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട് .ജെ എൻ യു ഇടതു പാർട്ടികളുടെ താവളമാണെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തുന്നത് പതിവാണെന്നും ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്നും അവരുടെ അധ്യക്ഷൻ പിങ്കി പറയുന്നു .