മഞ്ജുവും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ചതുര്‍മുഖം എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ മഞ്ജു നിലത്തു വീഴുകയായിരുന്നു. വീഴ്ചയില്‍ കാല് ഉളുക്കിയതോടെ താരത്തിന് വിശ്രമം നല്‍കുകയായിരുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.കയറു ഉപയോഗിച്ചുകൊണ്ടുള്ള ഒരു രംഗമാണ് ചിത്രീകരിച്ചത്. മഞ്ജു വാര്യര്‍ ഇതാദ്യമായാണ് അത്തരത്തിലൊരു രംഗം ചെയ്യുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞെങ്കിലും ആ സീനിന്റെ പൂര്‍ണ്ണതയ്ക്കായി ആ തീരുമാനത്തെ അവര്‍ എതിര്‍ക്കുകയായിരുന്നു. റിഹേഴ്സല്‍ സമയത്ത് മഞ്ജു നന്നായി ചെയ്തതുമാണ്. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ വീണ് കാല് ഉളുക്കുകയായിരുന്നു. കാലിന് പരിക്കേറ്റതോടെ സൂര്യ ഫെസ്റ്റിവെലിലെ നൃത്തത്തില്‍ നിന്നും മഞ്ജു പിന്‍വാങ്ങി.
പരിക്കിനു ശേഷവും താരം ചിത്രീകരണത്തില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് മഞ്ജു ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സണ്ണിവെയ്നും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജനുവരി 23 ന് പൂര്‍ത്തീകരിക്കാനാവുമെന്നാണ് കരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.