പൗരത്വ ഭേദഗതി നിയമം കേന്ദ്രം കൊണ്ട് വന്നത് മുതൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമത്തെ പിന്തുണച്ചു കൊണ്ട് രംഗത്തുണ്ട് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിവാദമുണ്ടാക്കുന്ന വേളയിലാണ് സംസ്ഥാനത്തെ ഏക എം എൽ എ ഒ. രാജഗോപാലിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയം . ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത് ശരിയല്ല .ഇരുകൂട്ടരും സംയമനം പാലിക്കണം. കേന്ദ്രത്തിനെതിരെ കേസിനു പോകണമെങ്കിൽ ഗവർണറുടെ അനുമതിയൊന്നും ആവശ്യമില്ല , അദ്ദേഹത്തെ അറിയിച്ചാൽ മതിയെന്നും രാജഗോപാൽ പറഞ്ഞു .ബി ജെ പിക്കുവേണ്ടി ശക്തമായ നിലപാടെടുക്കുന്ന ഗവർണർക്കെതിരെ ബി ജെ പിയുടെ ഏക എം എൽ എ തന്നെ രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാർ കേന്ദ്രങ്ങളിൽ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത് .കേന്ദ്ര മന്ത്രി വി മുരളീധരൻ ഗവർണറുടെ നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്നതിനിടെയാണ് മുതിർന്ന നേതാവായ രാജഗോപാലിന്റെ വിരുദ്ധ നിലപാട് .നേരത്തെ സംസ്ഥാന നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രമേയം വോട്ടിനിട്ടപ്പോൾ അതിനെ എതിർക്കാനും രാജഗോപാൽ തയ്യാറായില്ല . അങ്ങനെ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രമേയം ഐകഖണ്ഡേന പാസ്സായി .അതും ബി ജെ പിക്ക് ക്ഷീണമായി.