കോഴിക്കോട്: പന്തീരാങ്കാവ് യു എ പി എ ചുമത്തപ്പെട്ട അലന്റെയും താഹയുടെയും വീടുകൾ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല സന്ദർശിച്ചു . അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു .അലനും,താഹയും മാവോയിസ്റുകളാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത് എന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാർ തുറന്നു പറയണം.വിഷയത്തിൽ രാഷ്ട്രീയ താല്പര്യമില്ല എന്ന് രമേശ് പറയുന്നു .വിഷയത്തിലെ മനുഷ്യാവകാശ ലംഘനമാണ് പ്രശ്നത്തിലിടപെടാനുള്ള കാരണം .നിയമസഭയിൽ വിഷയം ഉന്നയിക്കും എന്നും രമേശ് പറഞ്ഞു .
പ്രതിപക്ഷ നേതാവിന്റെ പിന്തുണയും സന്ദർശനവും ആത്മവിശ്വാസം നൽകുന്നതാണ് എന്ന് അലൻ ശുഹൈബിന്റെ   അമ്മ സബിത പ്രതികരിച്ചു .യു ഡി എഫ് ഇടപെടൽ രാഷ്ട്രീയ നാടകമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു .
അലനെയും താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ ഐ എ അന്വേഷണസംഘത്തിന്റെ അപേക്ഷയിന്മേൽ ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും .കൊച്ചി എൻ ഐ എ കോടതിയാണ് കേസ് പരിഗണിക്കുന്നത് .
അറസ്റ്റിലായ ശേഷം തഹയ്‌ക്കൊപ്പം  പോലീസ് വീട് പരിശോധനയ്‌ക്കെത്തിയപ്പോൾ താഹ മാവോയിസ്റ് മുദ്രാവാക്യം വിളിച്ചിരുന്നു .അലനാകട്ടെ സി പി എമ്മിൽ അംഗമായിരിക്കെ തന്നെ സോളിഡാരിറ്റിയുടെ പരിപാടിയിൽ പങ്കെടുത്തതിനും തെളിവുണ്ട് .ചുരുക്കിപ്പറഞ്ഞാൽ സി പി എമ്മിൽ നിന്നുകൊണ്ട് തന്നെ മാവോയിസ്റ് സംഘടനകളുമായും ചില ഇസ്ലാമിക സംഘടനയിലും ഇരുവരും പ്രവർത്തിച്ചു .കോടതിയിൽ കൊണ്ട് വരുമ്പോഴും തിരിച്ചു കൊണ്ടുപോകുമ്പോഴും അലൻ ശുഹൈബിന്റെ ശരീര ഭാഷ ഈ പറയുന്ന നിഷ്കളങ്കനായ യുവാവ് എന്ന വിശേഷണത്തിന് ചേരുന്നതല്ല.