നരേന്ദ്രമോദിക്കു ശേഷം ബിയര്‍ഗ്രില്ലിന്റെ സൂപ്പര്‍ഹിറ്റ് സര്‍വൈവല്‍ ഷോയായ മാന്‍ വെഴ്‌സസ് ഷോയില്‍ അതിഥിയായി പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടയില്‍ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ നടന്ന ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ തോളിന് സാരമായി പരിക്കേറ്റെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും, എനിക്ക് മുറിവോ പരിക്കുകളോ ഇല്ല ചെറുകല്ലുകളില്‍ നിന്നേറ്റ നിസാര പോറലുകളേയുള്ളുവെന്നും അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഈ ഷോ തന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ബിയര്‍ ഗ്രില്‍സിനോടും രജനി നന്ദി പറയുന്നുണ്ട്. കര്‍ണ്ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലായിരുന്നു പ്രോഗ്രാമിന്റെ ഷൂട്ടിംഗ് നടന്നത്.