മുസ്‌ലിം ലീഗ് പൗരത്വ ഭേദഗതി നിയമത്തിൽ സംയുക്ത പ്രക്ഷോഭം നടത്താൻ മുൻകൈയെടുക്കണം എന്നാണു ഇപ്പോൾ  സമസ്തയുടെ ആവശ്യം .സമസ്ത ഇപ്പോൾ പിണറായിയുമായി നല്ല ധാരണയിലാണ് .കോൺഗ്രസിനെയും സി പി എമ്മിനെയുമടക്കം പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന  സമാന നിലപാടുള്ള രാഷ്ട്രീയ പാർട്ടികളെയെല്ലാം ഒന്നിച്ചണിനിരത്തുവാൻ മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങണം എന്ന് സമസ്ത ആവശ്യപ്പെട്ടു കഴിഞ്ഞു .
മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് എന്തായാലൂം സി പി എമ്മിനൊപ്പം കൈകോർക്കില്ല എന്നത് തീർച്ചയാണ് .പക്ഷെ സമസ്തയുടെ സി പി എമ്മിനോടുള്ള താല്പര്യം ലീഗിന് ചെറുതല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നത് തീർച്ചയാണ് .യു ഡി എഫ് മുന്നണിയിൽ നിന്നും ലീഗ് പുറത്തേക്കു പോകുന്നത് പോലും പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട് .മുസ്‌ലിം സമൂഹം സംഘപരിവാർ ശക്തികളിൽ നിന്നും രക്ഷ നേടാൻ സി പി എമ്മിനെ കൂട്ടുപിടിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുക കോൺഗ്രസിനെ തന്നെയാകും.കാരണം മുസ്‌ലിം ലീഗ് മുന്നണിയിലില്ലാതെ  കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ  വിജയിച്ചുകയറാൻ യു ഡി എഫിന് കഴിയില്ല തന്നെ.സി പി എം നേതൃത്വം കൊടുക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടികളിലെ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം  കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കുന്നതാകും.